FLASH NEWS

JRC C Level ക്യാമ്പ് ഡിസംബര്‍ 19, ജനുവരി 2 തീയതികളില്‍. വിശദമായ ഷെഡ്യൂളും ഫോമും ചുവടെ

Monday, 14 December 2015

JRC C Level Camp on Dec 19 & Jan 2

പാലക്കാട് ജില്ലയിലെ ജൂണിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ക്കുളള C Level പരിശീലന ക്യാമ്പ് ഡിസംബര്‍ 19, ജനുവരി 2 തീയതികളില്‍ വിവിധകേന്ദ്രങ്ങളില്‍ നടക്കും. ‍ഡിസംബര്‍ 19ന് പാലക്കാട് , പറളി, കുഴല്‍മന്ദം ഉപജില്ലകള്‍ക്ക് കര്‍ണ്ണകിയമ്മന്‍ ഹൈസ്കബള്‍ മൂത്താന്തറയില്‍ വെച്ചും പട്ടാമ്പി, ഒറ്റപ്പാലം , ഷൊര്‍ണ്ണൂര്‍, തൃത്താല ഉപജില്ലകള്‍ക്ക് SNGS കേളേജ് പട്ടാമ്പിയിലുമായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുക. ജനുവരി രണ്ടിന് നടക്കുന്ന ക്യാമ്പില്‍ മണ്ണാര്‍ക്കാട്, ചേര്‍പ്പുളശേരി ഉപജില്ലകള്‍ക്ക് മണ്ണാര്‍ക്കാട് KTM HSSലും ചിറ്റൂര്‍ ആലത്തൂര്‍ കൊല്ലങ്കോട് ഉപജില്ലകള്‍ക്ക് GHSS കൊടുവായൂരില്‍ ക്യാമ്പ് നടക്കുന്നതായിരിക്കും. രാവിലെ 9.30 മുതല്‍ 4 മണി വരെയായിരിക്കും ക്യാമ്പിന്റെ സമയം. 
  • ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമെ ഗ്രേസ് മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു
  • കുട്ടികള്‍ യൂണിഫോമിലായിരിക്കണം പങ്കെടുക്കേണ്ടത്
  • നോട്ട്ബുക്ക് , പേന ഇവ ഉണ്ടായിരിക്കണം
  • ഉച്ചഭക്ഷണം ഉണ്ടായിരിക്കും
  • രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് കൊണ്ട് വരണം 
CLICK HERE FOR SCHEDULE & FORM
  •  

Friday, 9 October 2015

Wednesday, 26 August 2015

TRK HSS VANIYAMKULAM ONA KIT VITHARANAM

TRKHSS le JRC members Onathodanubandhichu naattile valare pavappettathum samoohathil ottappettathum aaya ethanum veedukalil Onakkodiyum Onam kit um 21/8/15 nu ethichu koduthu. Kuttikal thanneyanu veedukal thiranjeduthathu.

Wednesday, 5 August 2015

JRC QUIZ HSS ANANGANDI

FIRST                                  SREEKKUTTY              9G

SECOND                                  DEVIKA                10F

 

Thursday, 30 July 2015







ജൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലേഴ്സ് മീറ്റിങ്ങ് നടന്നു

പാലക്കാട് ജില്ലയിലെ ജൂനിയര്‍ റെഡ്ക്രോസ് കൗണ്‍സിലേഴ്സ് മീറ്റിങ്ങ് ജില്ലാപഞ്ചായത്ത് ഹാളില്‍ വച്ച് 30/7/2015ന്

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കണ്ടമുത്തന്‍ ഉദ്ഘാടനം ചെയ്തു.ബഹു.വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.ബഹു പാലക്കാട് എ.ഡി.യം നാരായണന്‍കുട്ടി വിശിഷ്ടാഥിതിയായി.ജില്ലാ പ്രസിഡണ്ട് കെ.യം.ശ്രീധരന്‍ സെക്രട്ടറി വിനോദ്, IRCS ചെയര്‍മാന്‍

വി.ഗോവിന്ദദാസ് മാസ്റ്റര്‍,സെക്രട്ടറി വി.പി മുരളീധരന്‍ ,JRC വൈസ് പ്രസിഡണ്ട്

ശ്രീമതി റംലാബീഗം എന്നിവര്‍  സംസാരിച്ചു

Thursday, 9 July 2015

JRC കൗണ്‍സിലര്‍മാര്‍ക്കുള്ള പരിശീലന ക്ലാസ് ജൂലൈ 27-ന്

         പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിലെ JRC കൗണ്‍സിലര്‍മാര്‍ക്കുള്ള ഏകദിന പരിശീലനക്യാമ്പ് ജൂലൈ 27-ന് രാവിലെ പത്ത് മണി മുതല്‍ നാല് മണി വരെ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്നതാണ്. പുതിയ യൂണിറ്റുകള്‍ക്കും പങ്കെടുക്കാവുന്നതാണ്.
വിശദമായ സര്‍ക്കുലര്‍ ഇവിടെ

ജൂണിയര്‍ റെഡ് ക്രോസ് A,B ലെവല്‍ സേ പരീക്ഷ ജൂലൈ 25-ന്

പാലക്കാട് ജില്ലയിലെ ജൂണിയര്‍ റെഡ് ക്രോസ് A-B ലെവല്‍ സേ പരീക്ഷ ജൂലൈ 25-ന് രാവിലെ പത്ത് മണി മുതല്‍ പാലക്കാട് PMGHS-ല്‍ വെച്ച് നടക്കുന്നതാണ്. ഫീസ് 35 രൂപ. ഫീസ്അടക്കേണ്ട അവസാന തീയതി ജൂലൈ 10

Thursday, 2 July 2015

ജൂനിയര്‍ റെഡ് ക്രോസ് A,B ലെവല്‍ എക്സാം ജൂലായ് 27 ന് പാലക്കാട് P M G ഹൈസ്ക്കൂളില്‍ വെച്ച് രാവിലെ 10 മണിക്ക് നടക്കുന്നു.പരീക്ഷാ ഫീസ് അടക്കേണ്ട അവസാന തീയ്യതി 10/7/2015

Thursday, 11 June 2015

ജനസമ്പര്‍ക്ക പരിപാടി - JRC യൂണിറ്റുകള്‍ പങ്കെടുക്കണം

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി 16/6/2015 പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കന്നു. നിശ്ചയിച്ച യൂണിറ്റുകള്‍ രാവിലെ 8 മണിക്ക് പാലക്കാട് സ്റ്റേഡിയം ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് JRC ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ കെ എം അറിയിക്കുന്നു.

Wednesday, 10 June 2015

ആമുഖം

    പാലക്കാട് റവന്യൂ ജില്ലയിലെ ജൂണിയര്‍ റെഡ് ക്രോസിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളായ വിദ്യാലയങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാം ഒരു ബ്ലോഗ് ആരംഭിക്കുകയാണ്. ജില്ലയിലെ 130-ലധികം സ്കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിവരങ്ങള്‍ പങ്ക് വെക്കുന്നതിനും ഈ ബ്ലോഗ് ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കാം. എല്ലാ അംഗങ്ങളുടെയും സഹായവും സഹകരണവും പ്രതീക്ഷിക്കുന്നു.